For the People?

Then Let the people Decide!

Airapuram Rubber Park and Related Issues

 

ഐരാപുരം റബര്‍ പാര്‍ക്കും പ്രശ്ന‍‌‌ങ്ങളും

Download Malayalam Font

 Pre Rubber Park Airapuram   |   Airapuram in Google Maps    |    Pollution Links  |   AIR   |   WATER   |   Health Information

 

P.C. Thomas MP -ക്ക് പരാതി

ആമുഖം

പുതിയ വിവരങ്ങള്‍
കര്‍ഷകരുടെ പരാതി

പാലിക്കാത്ത വാഗ്ധാനങ്ങള്‍

പരിസര മലിനീകരണം മൂലം നശിക്കുന്ന നാട

റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്‌ കൂട്ട്‌?

ഇനിയും സഥലമെടുപ്പോ?

ആക്ഷന്‍ കൗണ്‍സില്‍

  Contact us  


ചിത്രങ്ങള്‍

മലിനീകരണം

റബ്ബര്‍ പാര്‍ക്കിനെടുത്ത സ്ഥലത്ത് മുല്ല കൃഷിയോ?

സുന്ദര ഗ്രാമ

 

Airapuram Facts

Send Feedback

 

വെബ്സൈറ്റ് ഉദ്ഘാടനം

 

 

ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍

 

 

 

ഫ്ലാഷ് ന്യൂസ് : Coir Tuft  എന്ന മ്പനിയില്‍ നിന്നും കാര്‍ബണ്‍ പൌഡര്‍ റബ്ബര്‍ പാര്‍ക്കിന്‍റെ ചുറ്റുമുള്ള വീടുകളിലേക്ക് പറന്നെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ക്ഷുഭിതരാവുകയും ആക്ഷന്‍ കൌണ്‍സിലിന്റെ സഹായത്തോടെ ആ കമ്പനി അടപ്പിക്കുകയും ചെയ്തു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യു...


കൂടുതല്‍ സംഘടനകള്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു !!!

കേരളാ യൂത്ത് ഫ്രണ്ട് (ജെ) , എന്‍ സി പി തുടങ്ങിയ രാഷ്ട്രീയ പാര്‍ടികളും ഐരാപുരം എന്‍ എസ് എസ് കരയോഗം , കര്‍ഷക സംഗം കോലഞ്ചേരി ഏരിയ കമ്മിറ്റി, പെന്‍ഷന്‍ സംഘം, തുടങ്ങിയ സംഘടനകളും ‍ ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.... 


കര്‍ഷകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, ഇനിയോരിഞ്ച് സ്ഥലം പോലും റബ്ബര്‍ പാര്‍ക്കിന് അനുവദിക്കില്ലെന്നു മഴുവന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയിരിക്കുന്നു.


 എറണാകുളം ജില്ലയിലെ ഐരാപുരത്ത് കിന്ഫ്രയും റബ്ബര്‍ ബോര്‍ഡും ചേര്‍ന്ന് ഒരുമിച്ച്‌ തുടങ്ങിയ റബ്ബര്‍‌ വ്യവസായ മേഖല ഗ്രാമത്തെ മുഴുവനായി മലിനീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ , വീണ്ടും സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് , ജനനിബിഡവും 3 പൂവും കൃഷി ചെയ്യുന്ന പാടശേഖരങ്ങളും PVIP ഹൈ ലെവല്‍ , ലോ ലെവെല്‍ കനാലുകളും ഉള്‍പ്പെടുന്ന 135 ഏക്കര്‍ സ്ഥലം കൂടി അനാവശ്യമായി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിനായി കുടിയൊഴിപ്പിക്കല്‍ വിരുദ്ധ കര്‍ഷക സമിതി  രൂപീകരിച്ചിരിക്കുന്നു!

 

ഇതുമായി ബന്ധപ്പെട്ട് റബ്ബര്‍ പാര്‍ക്ക് മെയിന്‍ ഗേറ്റിനു മുന്‍പിലായി സമര പന്തലും ജനബോധവല്‍കരണത്തിനായി ബോര്‍ഡുകളും പോസ്റ്ററുകളും പതിച്ചു കഴിഞ്ഞു. കൃഷിഭൂമി നികത്തുവാനും സ്വകാര്യ മേഖലയ്ക്ക് കൈമാറുവാനുമുള്ള ഈ തന്ത്ര പരമായ നീക്കത്തിന് എതിരായും ജനങ്ങളുടെ അവകാശ സംരക്ഷണത്തിനുമായുള്ള ഈ സമരത്തില്‍ ഇന്നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിക്കുകയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നു.
 

 കിന്‍ഫ്രയും റബ്ബര്‍ ബോര്‍ഡും  സം‌യുക്തമായി രൂപീകരിച്ച റബ്ബര്‍ പാര്‍ക്ക്‌ ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സഥാപനം 1997 ല്‍ നിര്‍മ്മാ‍‍ണപ്രവര്‍ത്തനം ആരംഭിക്കുകയും ചില കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്.

      നൂറുകണക്കിന്‌ കുടുംബ‍ങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ വ്യവസായം വരാന്‍ കാരണം ഇവിടെ അറുപതേക്കര്‍ റവന്യു ഭൂമി ഉള്ളതുകൊണ്ട്‌ മാത്രമായിരുന്നു. ജനവാസം ഇല്ലാത്ത പ്രദേശം നോക്കി അതിനോട് ചേര്‍ന്ന്‌
40 ഏക്കര്‍ ഭൂമി കൂടി അക്വയര്‍ ചെയ്താണ്‌ റബ്ബര്‍ പാര്‍ക്ക് ആരംഭിച്ചത്‌.


    
100 ഏക്കറില്‍ റബ്ബര്‍ പാര്‍ക്ക് തുടങ്ങാന്‍ 8 താമസക്കാരെ മാത്രം മാറ്റി താമസിപ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ കമ്പനിക്കു ചുറ്റുമുള്ള പ്രദേശം നൂറുകണക്കിന്‌ കുടുംബങ്ങളാലും, പാടശേഖരങ്ങളാലും, കൃഷിയിടങ്ങളാലും ചുറ്റപ്പെട്ടതാണ്‌. ഇനിയൊരിഞ്ചു ഭൂമിപോലും ഉപയ്യോഗിക്കാവുന്നവ ഇവിടെ ഇല്ല.
 

പരാതി വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു...!

 

അരിക്ഷാമം ഉള്‍പ്പെടെയുള്ള ഭക്ഷൃക്ഷാമം നേരിടുന്ന കേരളത്തില്‍ നെല്‍പാടങ്ങള്‍ നികത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് ഗവര്‍മേണ്ട് ഉത്തരവിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് 100 ഏക്കറോളം കൃഷി ഭൂമി നികത്തുവാനും ജനങ്ങളെ മാറ്റി താമസിപ്പിക്കുവാനുമുള്ള പദ്ധതികളുള്‍പ്പെടെയുള്ള റബ്ബര്‍ പാര്‍ക്ക് അധികാരികളുടെ ഗൂഡതന്ത്രം ഇവിടെ തുറന്നു കാട്ടട്ടെ! ഇവിടെ ക്ലിക്ക് ചെയ്യുക....

 

സ്വകാര്യ വ്യവസായികള്‍ക്ക് കേരളത്തിലെ കര്‍ഷകരുടെ കൃഷിഭൂമി
 വ്യവസായ മേഖലയെന്ന കള്ളപ്പേരില്‍ മറിച്ച് വില്‍ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ്‌ ആയിരിക്കുകയാണ് കിന്ഫ്രാ എന്ന കേരള ഇന്ഫ്രാ സ്ട്രക്ചര്‍ ഡവലപ്മെന്ട് കോര്‍പറേഷന്‍ .

 

"ഐരാപുരത്തെ പാവപ്പെട്ട കര്‍ഷകരെ പിന്തുണക്കൂ!!!!"
 

"കിന്ഫ്രായിലേയും റബ്ബര്‍‌ പാര്‍ക്കിലേയും ഉന്നതരുടെ കള്ളക്കളികള്‍ക്കും അഴിമതിക്കും വിരാമമിട്ട് കൊണ്ട്  അവരെ നീതിക്കു മുന്‍പില്‍ കൊണ്ടുവരൂ!!! "
 

 

Site is still under development! Please support the effort!

Content Copyright 2008 Farmers & Residents of Airapuram Kerala

 | Legal Notice | Contact us info@rubberparkindia.com |