For the People?

Then Let the people Decide!

Airapuram Rubber Park and Related Issues

 

ഐരാപുരം റബര്‍ പാര്‍ക്കും പ്രശ്ന‍‌‌ങ്ങളും

Download Malayalam Font

 Pre Rubber Park Airapuram   |   Airapuram in Google Maps    |    Pollution Links  |   AIR   |   WATER   |  Health Information

ആമുഖം

പുതിയ വിവരങ്ങള്‍
കര്‍ഷകരുടെ പരാതി

പാലിക്കാത്ത വാഗ്ധാനങ്ങള്‍

പരിസര മലിനീകരണം മൂലം നശിക്കുന്ന നാട

റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്‌ കൂട്ട്‌?

ഇനിയും സഥലമെടുപ്പോ?

ആക്ഷന്‍ കൗണ്‍സില്‍ ്‍

  Contact us  


ചിത്രങ്ങള്‍

മലിനീകരണം

റബ്ബര്‍ പാര്‍ക്കിനെടുത്ത സ്ഥലത്ത് മുല്ല കൃഷിയോ?

സുന്ദര ഗ്രാമ

 

Airapuram Facts

Send Feedback

 

 

ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍

 

 

 

100 എക്കര്‍ റബ്ബര്‍ പാര്‍ക്കില്‍ 10 കമ്പനികള്‍ മാത്രം!!!

ഇനിയും സ്ഥലമെടുപ്പോ? എന്തിന്‌? ആര്‍ക്കുവേണ്ടി??? സ്വകാര്യ വ്യവസായികളുടെ ലാഭത്തിനോ? അതോ റിയല്‍ എസ്റ്റേറ്റ്‌ മാഫിയക്കോ?

 

 

     റബ്ബര്‍ പാര്‍ക്കിന്റെ രണ്ടാം സ്ഥലമെടുപ്പ് പ്ലാന്‍

     ആദ്യം തുടങ്ങിയ 100 ഏക്കര്‍ റബ്ബര്‍‌ പാര്‍ക്കില്‍ 10 വ്യവസായത്തില്‍ കൂടുതല്‍ വരാതായപ്പോള്‍ ഇനി ഏത് മുഖേന കാശുണ്ടാക്കണമെന്ന വ്യാമോഹമാണ് റബ്ബര്‍‌ പാര്‍ക്കിന്റെ അധികാരികള്‍ക്ക് വീണ്ടും ഗവര്‍മെണ്ടിനെ തെറ്റിദ്ധരിപ്പിച്ച് സ്ഥലമെടുപ്പ് നടത്തി അതിലെ വികസനത്തിന്റ്റെ മറവില്‍ കണ്സ്ട്രക്ഷന്‍ ജോലികളിലുടേയും മറ്റും കോടികള്‍ തട്ടി,
'ഒരിഞ്ചു കൃഷി ഭുമി പോലും നശിപ്പിക്കരുതെന്ന' സര്‍കാരിന്റ്റേ നയത്തിനു വിപരീതമായി പാര്‍ക്ക് അധികാരികളും കിന്ഫ്രാ മേധാവികളും 'പൂച്ചയെപ്പോലെ' പതുങ്ങി ഒരുമിച്ചു കൂടിയുണ്ടാക്കിയ തന്ത്രപരവും ക്രൂരവുമായ ഒരു 'വിഡ്ഡിത്തമാണ്' ഈ രണ്ടാം സ്ഥലമെടുപ്പിനുള്ള ശ്രമം.

 

     ജനങ്ങളെ ഇങ്ങനെ മണ്ടന്മാരാക്കാന്‍ പറ്റില്ലെന്നുള്ള സത്യം വിഡ്ഢിവേഷം കെട്ടുന്ന ഈ അധികാരികള്‍ അല്‍പമെങ്കിലും മനസിലാക്കണ്ടേ? A/C റൂമില്‍ ഇരുന്ന് അഴിമതിക്ക് മാസ്റ്റര്‍ പ്ലാന്‍ തെയ്യാറാക്കുന്ന ഈ മേലാളി വര്‍ഗത്തിനെതിരേ വേണ്ടി വന്നാല്‍ 'എല്ലാ' സമര മുറകള്‍ക്കും തെയ്യാറായിട്ടാണ് ഐരാപുരത്തെ കര്‍ഷകര്‍ ഒരുങ്ങുന്നത്. ഇത് രാജ ഭരണ കാലമല്ലെന്നും മിണ്ടാപൂച്ചയെപ്പോലെ വന്ന് സന്‍മനസുകാരായ ഗ്രാമീണ ജനതയുടെ കഴുത്തില്‍ കത്തി വച്ചു അറുത്ത് ചോരകുടിക്കാനുള്ള പദ്ധതി ചിലവാകില്ലെന്നും, ഇതെല്ലാം നല്ലതുപോലെ മനസിലാക്കിയിട്ടുള്ള നാട്ടുകാരാണ് ഇവിടെയുള്ളതെന്നും അവരെ കണ്ണ് കെട്ടി മാജിക് കാണിച്ചു പറ്റിക്കാന്‍ എനി മുതല്‍ പറ്റില്ലെന്നും ഇക്കൂട്ടര്‍ മനസിലാക്കുക തന്നെ വേണം.

 

      പുറം ദേശങ്ങളില്‍ നിന്നും വന്നിരിക്കുന്ന ഇക്കൂട്ടര്‍ 100 കണക്കിന് വര്‍ഷക്കാലമായി ഇവിടെ താമസിക്കുന്ന വിവിധ മതവിഭാഗങ്ങളില്‍ പെട്ട കുടുംബങ്ങളെ ഇവിടെനിന്നു ഓടിപ്പിച്ച് ഈ മണ്ണിനെ സ്വകാര്യ വ്യവസായികള്‍ക്ക് '100 വര്‍ഷം പാട്ടത്തിനെന്ന' കള്ളപ്പേരില്‍ വിറ്റുതുലയ്ക്കുവാനുമുള്ള ക്രൂരമായ 'ഐഡിയ' ഇവിടെ ഇനി വിലപ്പോകില്ലാ.

    നൂറ് മേനി കൊയ്യുന്ന പാട ശേഖരങ്ങളും ഫല ഭൂവിഷ്ടമായ കൃഷിഭൂമികളും നികത്തി റബ്ബര്‍ വ്യവസായത്തിന് നോര്‍ത്ത് ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ്‌ മഫിയകള്‍ക്കും മറ്റു സ്വകാര്യ വ്യവസായികള്‍ക്കും വില്‍ക്കാനുള്ള ഈ പ്ലാന്‍ , 'അരിക്ഷാമവും ഭക്ഷണക്ഷാമവും' ഉള്ള ഈ  കൊച്ചു കേരളത്തിന് എത്രത്തോളം അനിവാര്യമാണന്നത് മനസിലാക്കാന്‍ 'ഒരു കൊച്ചു കുട്ടിക്ക്' പോലും കഴിയുമല്ലോ? ഭക്ഷണം കഴിക്കണോ അതോ റബ്ബര്‍ ഉല്പന്നം കഴിക്കണോ? എന്നിട്ട്, ഇത്രപോലും ചിന്തിക്കാതെ, ഇത്തരത്തിലുള്ള 'ഊടായിപ്പ്' പ്ലാനുമായി ജനദ്രോഹത്തിനിറങ്ങുന്ന ഇവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരേണ്ടത് ഇവിടെത്തെ എല്ലാവരുടെയും ആവശ്യമാണ്‌.

      ആകെയുള്ള 10 വ്യവസായം പൂട്ടിപ്പോകാതെ നോക്കി, മലിനീകരണം നിയന്ത്രിച്ച് ഇപ്പോഴുള്ള ബിസ്സിനെസ്സെങ്കിലും നന്നായി മുന്നോട്ടു കൊണ്ട്പോകാന്‍ നോക്കുന്നതിനു പകരം ജനദ്രോഹത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുന്നവരോട് ഒരു വാക്ക്:
ജനങ്ങളെ തോല്പ്പിച്ചിട്ടു തെറ്റായ ഒന്നും നടത്താന്‍ ഇവിടെ ആര്‍ക്കും പറ്റിയിട്ടില്ലാ !!! ഇത്തരം പദ്ധതികളുമായി മുന്നോട്ടുപോയവരെയൊക്കെ നിതിപീഠത്തിലല്ലെങ്കില്‍ തെരുവില്‍ കൂട്ടുന്ന ജനകീയ കോടതിയില്‍ തന്നെ വിചാരണ ചെയ്തിട്ടുണ്ട്.

 

കൂടുതലറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യു...
 

 

Site is still under development!!! Please support the effort!

Content Copyright 2008 Residents of Airapuram Kerala - Legal Notice | Contact us info@rubberparkindia.com