നാടFor the People?

Then Let the people Decide!

Airapuram Rubber Park and Related Issues

 

ഐരാപുരം റബര്‍ പാര്‍ക്കും പ്രശ്ന‍‌‌ങ്ങളും

Download Malayalam Font

 Pre Rubber Park Airapuram   |   Airapuram in Google Maps    |    Pollution Links  |   AIR   |   WATER   |   Health Information

ആമുഖം

പുതിയ വിവരങ്ങള്‍

പാലിക്കാത്ത വാഗ്ധാനങ്ങള്‍

പരിസര മലിനീകരണം മൂലം നശിക്കുന്ന നാട

റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്‌ കൂട്ട്‌?

ഇനിയും സഥലമെടുപ്പോ?

ആക്ഷന്‍ കൗണ്‍സില്‍ ്‍

  Contact us  


ചിത്രങ്ങള്‍

മലിനീകരണം

റബ്ബര്‍ പാര്‍ക്കിനെടുത്ത സ്ഥലത്ത് മുല്ല കൃഷിയോ?

സുന്ദര ഗ്രാമ

 

Airapuram Facts

Send Feedback

 

 

ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍

 

 

 

പരാതിയുടെ മുഖ്യ രൂപം

       എറണാകുളം ജില്ലാ കുന്നത്തുനാട് താലൂക്ക് ഐരാപുരം വില്ലേജ് വടക്കേ മഴുവന്നൂര്‍ നിവാസികള്‍ കേരള കേന്ദ്ര ഗവെര്‍മെന്റിന്റെ വിവിധ വകുപ്പുകള്‍ക്ക് നല്കുന്ന സമര്‍പ്പിക്കുന്ന പരാതി

ഞങ്ങളുടെ പ്രദേശത്തുള്ള "ഐരാപുരം റബ്ബര്‍‍ പാര്‍ക്ക്' എന്ന കമ്പനിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ഈ  പരാതി

       കിന്‍ഫ്രയും റബ്ബര്‍ പാര്‍ക്കും‍ സം‌യുക്തമായി രൂപീകരിച്ച റബ്ബര്‍ പാര്‍ക്ക്‌ ഇന്‍ഡ്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സഥാപനം 1997 ല്‍ നിര്‍മ്മാ‍‍ണപ്രവര്‍ത്തനം ആരംഭിക്കുകയും ചില കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്.

       നൂറുകണക്കിന്‌ കുടുംബ‍ങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ വ്യവസായം വരാന്‍ കാരണം ഇവിടെ അറുപതേക്കര്‍ റവന്യു ഭുമി ഉള്ളതുകൊണ്ട്‌ മാത്രമായിരുന്നു. ജനവാസം ഇല്ലാത്ത പ്രദേശം നോക്കി അതിനോട് ചേര്‍ന്ന്‌ 40 ഏക്കറ് ഭൂമി കൂടി അക്വയര്‍ ചെയ്താണ്‌ റബ്ബര്‍ പാര്‍ക്ക് ആരംഭിച്ചത്‌.

       ഇതു തുടങ്ങിയപ്പൊള്‍ 100 ഏക്കറില്‍ റബ്ബര്‍ പാര്‍ക്ക് തുടങ്ങാന്‍ 8 താമസക്കാരെ മാത്രം മാറ്റി താമസിപ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ കമ്പനിക്കു ചുറ്റുമുള്ള പ്രദേശം നൂറുകണക്കിന്‌ കുടുംബങ്ങളാലും, പാടശേഖരങ്ങളാലും, കൃഷിയിടങ്ങളാലും ചുറ്റപ്പെട്ടതാണ്‌. ഇനിയോരിന്ജു ഭൂമിപോലും ഉപയ്യോഗിക്കാവുന്നവ ഇവിടെ ഇല്ല.

       100 ഏക്കറില്‍ 10 - ല്‍ താഴെ മാത്രം കമ്പനികള്‍ മാത്രമാണ് ഈ കാലംകൊണ്ട്‌ വന്നത്. അതിനിടയില്‍ അപകടങ്ങളില്‍ രണ്ടുപേര്‍ മരിക്കുകയും ഒരു കമ്പനി ആകെ കത്തിനശിക്കുകയും ഒരു കമ്പനിയില്‍ നിന്നു കാര്‍ബണ്‍ വിഷം അന്തരീക്ഷത്തില്‍ കലര്‍ന്ന് 4 കിലോമീറ്റര്‍ ചുറ്റളവില്‍ കാര്‍ബണ്‍ കൊണ്ടു മൂടുകയുമുണ്ടായി. അമോണിയ, സള്‍ഫര്‍ ‍, ടിറ്റാനിയം സിങ്ക് ഓക്സൈഡ്, പൊട്ടാസിയം, മഗ്നീഷ്യം കാര്‍ബണേറ്റ്, വൈറ്റ് പട്രോള്‍ ‍, കാര്‍ബണ്‍ തുടങ്ങിയ അനേകം അപകടകരമായ രാസവസ്തുക്കള്‍ യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളും പാലിക്കാതെ അശ്രദ്ധമായി ഇവിടെ സൂക്ഷിച്ചു വരുന്നു. മാലിന്യ സംസ്കരണ പ്ലാന്റ്റൊ മറ്റു സുരക്ഷ സംവിധാനങ്ങളോ ഇവിടെ ഇല്ല. ഈ വ്യവസായങ്ങള്‍ ഞങ്ങളുടെ ശാപമായി മാറിയിരിക്കുകയാണ്‌. റബര്‍ പാര്‍ക്ക് രണ്ടു ഭാഗങ്ങളാണ്. അതിനെ രണ്ടായി തിരിക്കുന്നത് പെരിയാര്‍ വാലി ഹൈലെവല്‍ കനാലും ലോലെവല്‍ കനാലും ആണ്. ഹൈ ലെവല്‍ കനാലിന്റെ പടിഞ്ഞാറ് ഭാഗത്തായി 4 സെന്‍റ് കോളനിയും അതിന് പടിഞ്ഞാറായി റബര്‍ പാര്‍ക്ക് രണ്ടാം ഭാഗവുമാണ്. കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി റബര്‍ പാര്‍ക്ക് കിടക്കുന്നു.
 

       റബ്ബര്‍ പാര്‍ക്ക് ആകെ വരുന്ന പ്രദേശത്തിന്റെ കിഴക്കേ മതില്‍ ചേര്‍ന്ന് ഐരാപുരം പട്ടികജാതി കോളനി (60 - ല്‍ പരം പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ), തെക്കുവശം തുമ്പശ്ശേരി പട്ടികജാതി കോളനി ( 20 കുടുംബം) അതിന് തൊട്ടു തെക്കു വശം വിശാലമായ തുമ്പശ്ശേരി പാടശേഖരം പടിഞ്ഞാറ് വശം കണ്ടാട്ടു കുന്നു പട്ടികജാതി കോളനി ( 40 പട്ടികജാതി കുടുംബങ്ങളും 20 - ല്‍ പരം ഇതരവിഭാഗം വടക്കു വശം മതിലിനോട് ചേര്‍ന്ന് പെരിയാര്‍ വലി ലോലെവല്‍ കനാലും അതിന് ചേര്‍ന്ന് വടക്കു വിമ്മല പാടശേഖരം. ഇതാണ് റബര്‍ പാര്‍ക്കിന് ചുറ്റും ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങള്‍ .

       കുടാതെ റബ്ബര്‍ പാര്‍ക്കിന് രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ വളരെ പ്രാധാന്യ മേറിയ അനേകം സ്ഥാപനങ്ങളുണ്ട്. അറിയപ്പെടുന്ന പത്തിലേറെ ക്ഷേത്രങ്ങള്‍ ( വിമ്മല ശിവ ക്ഷേത്രം, ഐരാപുരത്ത് കാവ്, ബ്ലാന്തെവര്‍ മഹാവിഷ്ണു ക്ഷേത്രം ഖാവിപള്ളത്ത്ത് ശിവക്ഷേത്രം മുല്ലക്കല്‍ ഭഗവതി ക്ഷേത്രം അംബിക മഠം ഭഗവതി ക്ഷേത്രം,  കൂടശ്ശേരി ഭഗവതി ക്ഷേത്രം, പാറപ്പുറത്ത് കാവ്, ഒരു കോളേജ് ശ്രീ ശങ്കര വിധ്യാപീഠം, വളയന്ചിറങ്ങര ഹയര്‍ സെക്കണ്ടറി സ്കൂള്‍, എന്‍ എന്‍ എസ് ഐ ടി സി, സെന്‍റ് ജോര്‍ജ്ജ് ഐ ടി സി, ചെരുകരക്കുടി നോര്‍ത്ത് മഴുവന്നൂര്‍ യു പി സ്കൂള്‍ , എല്‍ പി സ്കൂളുകളായ വളയന്ചിറങ്ങര ഗവ. എല്‍ പി എസ്, സെന്‍റ് പോള്‍ എല്‍ പി എസ്, എന്‍ എന്‍ എസ് ഗവ. എല്‍ പി എസ്., മന്നം വിധ്യാഭവന്‍ വളയന്ചിറങ്ങര, സരസ്വതി വിദ്യാലയം വളയന്ചിറങ്ങര, ബദ്സദ പബ്ലിക് സ്കൂള്‍ കിളികുളം കുടാതെ 4 മുസ്ലിം പള്ളികളും 2 ക്രിസ്ത്യന്‍ ദേവാലയങ്ങളും, പന്ചായത്താഫീസ്, വില്ലേജാഫീസ്, കെ.എസ്.ഇ.ബി. ഓഫീസ്, ജില്ലാ സഹകരണ ബാങ്ക്, ടെലിഫോണ്‍ എക്സ്ചേഞ്ച്, പ്രാധമിക ആരോഗ്യ കേന്ദ്രം, ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ സ്കൂള്‍ എന്നിവയുണ്ട്.

 

       ഇത്രയും അറിയപ്പെടുന്ന സ്ഥാപനങ്ങള്‍ ഒരു ഗ്രാമ പ്രദേശത്ത് രണ്ടര മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടായതിന്റെ പ്രധാന കാരണം ഇവിടം വിവിധ ജാതി മതസ്ഥരായ ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നു എന്നതിന്‍റെ ഏറ്റവും വലിയ തെളിവാണ്. അല്ലാതെ റബര്‍ പാര്‍ക്കു വ്യവസായ മേഖല വന്നതിനു ശേഷം അതിന് ചുറ്റും താമസം തുടങ്ങിയ ജനമല്ല. ഒരു സ്ഥാപനം പോലും ( ജില്ല ബാങ്കിന്റ്റെ എ ടി എം ഒഴിച്ച് ) റബ്ബര്‍ പാര്‍ക്കു വന്നതിന് ശേഷം ഇവിടെ വന്നില്ല.

ഏറ്റെടുത്ത സ്ഥലത്തു പൂര്‍ണമായി വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ കഴിയാത്ത കമ്പനി അധികാരികള്‍ ഗവര്‍മെന്റിനെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ സ്ഥലം എടുക്കാന്‍ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്.

       ജന നിബിട്ഡമായ ഗ്രാമീണ പ്രദേശത്ത് വായുവും ജലവും മലിനമാക്കി സ്വകാര്യ ലാഭത്തിനു വേണ്ടി വ്യവസായ ശവപ്പറമ്പ് നിര്‍മ്മിക്കാന്‍ നടത്തുന്ന ശ്രമം ജനങ്ങളുടെ മനുഷ്യാവകാശങ്ങളുടെയും മൌലികാവകാശങ്ങളുടെയും പച്ചയായ ലംഘനമാണ്. വികസനത്തിന്റെ മറവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള തന്ത്രപരമായ നീക്കമാണ്‌ അധികാരികള്‍ നടത്തുന്നത്.

       ആകയാല്‍ താങ്കള്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് സമഗ്രമായ അന്വേഷണം നടത്തി മനുഷ്യത്വരഹിതമായ അധികാരികളുടെ നടപടികള്‍ തടഞ്ഞ്‌ മനുഷ്യവകാശങ്ങളുടെയും പ്രകൃതി സമ്പത്തുക്കളുടെയും പാവപ്പെട്ട ഞങ്ങളേയും സംരക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.

തങ്ങളുടെ സമഗ്ര ശ്രദ്ധയിലെക്കായി ഞങ്ങളുടെ ആവശ്യങ്ങള്‍ ചില കാര്യങ്ങള്‍ കൂടി ചൂണ്ടി കാണിക്കട്ടെ.

1. ഒന്നും, മൂന്നും കൃഷി ചെയ്യുന്ന നൂറേക്കറില്‍ അധികം വരുന്ന പാട ശേഖരങ്ങള്‍ നികത്തി വ്യവസായം കൊണ്ടു വരരുത്.

2. കുന്നത്തുനാട് മണ്ഡലമാകെ ജലം എത്തിക്കുന്ന ജല സ്രോതസായ പെരിയാര്‍ വാലി, ലോലേവല്‍ , ഹൈ ലെവല്‍ കനാല്‍ കാര്‍ബണ്‍ നിറക്കാതിരിക്കുക. കനാലിന്‍െറ താഴേ ഓരങളില്‍ സ്ഥാപിച്ചിട്ടുളള ശുദ്ധജല, ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളിലൂടെ വിഷം കലര്‍ത്താതിരിക്കുക.

3. കൃഷിക്ക് ഉപയോക്തമല്ലാത്തതും, തരിശ്ശായി കിടക്കുന്നതും, പുറംമ്പോക്കായി കിടക്കുന്നതും, വാസയോഗ്യമല്ലാത്തതും, കൃഷിയോഗ്യമല്ലാത്തതുമായ ഒരു ഭുമി പോല്ലും ഇവിടെ ഇല്ലെന്ന അധികാരികള്‍ അംഗീകരിക്കുക.

4. പുതുതായി റബ്ബര്‍ പാര്‍ക്കുമായി ചേര്‍ന്നു എവിടെ സ്ഥല്ലം അക്വയര്‍ ചെയ്താലും അതും അതിനടുത്ത പ്രദേശവും ജനനിബിഡമാണ്. അക്വസഷന്‍ കൊണ്ടു ജനവാസ പ്രദേശങ്ങള്‍ വീണ്ടും മലിനമാക്കാതിരിക്കുക.

5. 100 ഏക്കറില്‍  റബ്ബര്‍ പാര്‍ക്ക് തുടങ്ങാന്‍ 8 വീട്ടുക്കാരെ മാത്രമേ മാറ്റി താമസിപ്പിച്ചുളളു. ഇനി ഒരു നൂറേക്കര്‍  കൂടി എടുക്കാന്‍ നൂറ്റമ്പതിലേറെ വീട്ടുകാരെ മാറ്റേണ്ടി വരും, അത് ഒഴിവാക്കുക.

6. ജലസ്ത്രോതസുകളും പാടശേഖരങ്ങളും കുളങ്ങളും തോടുകളും മണ്ണിട്ട്‌ നികത്തിയിട്ടുള്ള വികസനം നാട്ടില്‍ കൊണ്ടുവരാതിരിക്കുക.

7. മാരകവും അപകടകരവുമായ ഇത്തരം വ്യവസായങ്ങള്‍ തുടങ്ങാന്‍ മനുഷ്യവാസം കുറഞ്ഞ പ്രദേശം മാത്രം ഏറ്റെടുക്കുക. അതിനനുയോജ്യമായ പ്രദേശം കേരളത്തില്‍ വേറെ കണ്ടെത്തുക .

8. നൂറുകണക്കിനു വീടും കൃഷിയിടങ്ങളും നശിപ്പിച്ച് കോടികള്‍ ചിലവഴിച്ച് സ്വകാര്യ സുംരുംഭകരെ സഹായിക്കാന്‍ നാടിനെയും ആവാസവ്യവസ്ഥയേയും പോതുമുതലും നശിപ്പിക്കണമോ?

        മേല്പറഞ്ഞ കാര്യങ്ങള്‍ വളരെ ഗൌരവമുളളതായി ഞങ്ങള്‍ കരുതുന്നു. സ്വകര്യവ്യക്തികള്‍ക്കും സംരംഭകര്‍ക്കും ഞങ്ങളുടെ സര്‍വ്വസ്വമായ മണ്ണും, വീടും, പുരയിടവും, നെല്ലും, വാഴയും, ജാതിയും, തെങ്ങും മറ്റ് ഫലവൃക്ഷങ്ങളും എല്ലാം നശിപ്പിച്ച് നങ്ങളുടെ എല്ലാ സംമ്പാദ്യങ്ങളും മണ്ണിട്ട്‌ മൂടി വ്യവസായം തുടങ്ങാന്‍ അനുവാദം നല്‍കുന്നതും പൊതുമുതല്‍ അതിനുവേണ്ടി ചെലവാകുന്നതും മഹാപരാധമായിരിക്കും.

            ഒട്ടകത്തിനു കൂടാരത്തില്‍ ഇടം നല്‍കിയ പഴംന്ചൊല്ല് പോലെ ഓരോ സമയത്ത് ഓരോ സ്ഥലവും നാട്ടുകാരെ ഓടിച്ചു കൈവശപ്പെടുത്തി നടത്തുന്ന ശ്രമം ഞങ്ങള്‍  തിരിച്ചറിയുന്നു. ആദ്യം 40 ഏക്കര്‍, പിന്നെ 300 ഏക്കര്‍ , പിന്നെ അടുത്ത 500 ഏക്കര്‍ അങ്ങനെ ക്രമേണ മഴുവന്നൂര്‍ പഞ്ചായത്ത്‌ മുഴുവന്‍ വിഷം തുപ്പുന്ന വ്യവസായം തിന്നു തീര്‍ക്കും ഞങ്ങള്‍ തിരിച്ചറിഞ്ഞില്ലെന്കില്‍ എന്റ്റൊസള്ഫാന്‍ തളിച്ച പ്രദേശം പോലെയാകും.

            നൂറ് ഏക്കറില്‍ വന്ന വ്യവസായം നടന്നുകൊള്ളട്ടെ! അവിടെ മുഴുവന്‍ സ്ഥലത്തും സ്ഥാപനങ്ങള്‍ വരട്ടെ! ഇനിയും സ്ഥലം ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തടയണമെന്ന് ഞങ്ങള്‍ താഴ്മയായി അപേക്ഷിക്കുന്നു.

ഐരാപുരം

വിധേയര്‍

 

 

 

Site is still under development!!! Please support the effort!

Content Copyright 2008 Residents of Airapuram Kerala - Legal Notice | Contact us info@rubberparkindia.com