For the People?

Then Let the people Decide!

Airapuram Rubber Park and Related Issues

 

ഐരാപുരം റബര്‍ പാര്‍ക്കും പ്രശ്ന‍‌‌ങ്ങളും

Download Malayalam Font

 Pre Rubber Park Airapuram   |   Airapuram in Google Maps    |    Pollution Links  |   AIR   |   WATER   |   Health Information

 

ആമുഖം

പുതിയ വിവരങ്ങള്‍
കര്‍ഷകരുടെ പരാതി

പാലിക്കാത്ത വാഗ്ധാനങ്ങള്‍

പരിസര മലിനീകരണം മൂലം നശിക്കുന്ന നാട

റിയല്‍ എസ്റ്റേറ്റ് മാഫിയക്ക്‌ കൂട്ട്‌?

ഇനിയും സഥലമെടുപ്പോ?

ആക്ഷ്ന്‍‍ കൗന്‍സില്‍

  Contact us  


ചിത്രങ്ങള്‍

മലിനീകരണം

റബ്ബര്‍ പാര്‍ക്കിനെടുത്ത സ്ഥലത്ത് മുല്ല കൃഷിയോ?

സുന്ദര ഗ്രാമ

 

Airapuram Facts

Send Feedback

 

 

ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍

 

 

 

  കര്‍ഷക പ്രക്ഷോഭം പുതിയ വാര്‍ത്തകള്‍ ( Latest News ) 

 

(21th July 2008)

റബ്ബര്‍ പാര്‍ക്ക് എം ഡി ജോര്‍ജ് ജോസഫ് തന്നെ ആക്ഷന്‍ കൌണ്‍സിലിന്റെ പോസ്റ്ററുകള്‍ കീറിയ സംഭവം ജനങ്ങളില്‍ കൂടുതല്‍ സംശയം ഉണ്ടാക്കിയിരിക്കുന്നു. പോസ്റ്ററുകളുടെ ചിത്രങ്ങള്‍ കാണൂ....
 

(21th July 2008)

Coir Tuft  എന്ന കമ്പനിയില്‍ നിന്നും കാര്‍ബണ്‍ പൌഡര്‍ റബ്ബര്‍ പാര്‍ക്കിന്‍റെ ചുറ്റുമുള്ള വീടുകളിലേക്ക് പറന്നെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ക്ഷുഭിതരാവുകയും ആക്ഷന്‍ കൌണ്‍സിലിന്റെ സഹായത്തോടെ ആ കമ്പനി അടപ്പിക്കുകയും ചെയ്തു. ഇങ്ങനെയുള്ള ഒരു കാര്‍ബണ്‍ പൌഡര്‍ സംഭവം മറ്റു സംസ്ഥാനങ്ങളില്‍് ഉണ്ടായാല്‍ ആ കമ്പനിയുടെ ലൈസെന്‍സ് തന്നെ ക്യാന്‍സല്‍ ചെയ്യുകയാണു പതിവ്. ഇത് ക്രിമിനല്‍ കുറ്റമായാണ് കരുതേണ്ടത്. ഇതിനെതിരെ പോലുഷന്‍ കണ്ട്രോള്‍ ബോര്‍ഡില്‍ പരാതി നല്‍കുന്നതോടൊപ്പം ഹൈ കോടതിയിലും പരാതിനല്കുവാന്‍ ആക്ഷന്‍ കൌണ്‍സില്‍ തയ്യാറെടുക്കുകയാണ്.

 

(21th July 2008)

സ്ഥലമെടുപ്പ് വിരുദ്ധ കര്‍ഷക സമിതിയുടെ മൂന്നാം കുടുംബയോഗം ജൂലായ്‌ 21 ന് കുരുമോളത്ത് രാജുവിന്‍റെ വീട്ടില്‍ നടന്നു. മുന്നൂറോളം പേര്‍ പങ്കെടുത്തു. ( രണ്ടാം കുടുംബയോഗം ജൂണ്‍ അവസാനം ഇന്ജപ്പുഴ രാമകൃഷ്ണന്റെ വീട്ടിലും ആദ്യ കുടുംബയോഗം ആലക്കമോളേല്‍് നാരായണന്‍റെ വീട്ടിലും നടന്നകാര്യം അറിഞ്ഞിരിക്കുമല്ലോ )

 

(29th June 2008)

സുരക്ഷയില്ലാതെ നിര്‍മ്മിച്ച റബ്ബര്‍ പാര്‍ക്കിന്‍റെ ചുറ്റുമതില്‍ റോഡിലേക്ക്‌ വീണ്ടും തകര്‍ന്നു വീണിരിക്കുന്നു. ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ...

 

(23th June 2008)

ഇരുന്നൂറോളം ജനങ്ങള്‍ ഒപ്പിട്ട പരാതി ശ്രീ പി സി തോമസ് എം പിക്ക് മഴുവന്നൂര്‍ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് അഡ്വക്കേറ്റ് എം ഹര്‍ഷന്‍ സമര്‍പ്പിക്കുന്നു. മഴുവന്നൂര്‍ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് ശ്രീ കെ വി എല്‍ദൊ സമീപം. റബ്ബര്‍ പാര്‍ക്കിന്‍റെ തുടക്കം മുതല്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം, കര്‍ഷകരുടെ സംരക്ഷണത്തിനും സ്ഥലമെടുപ്പിനുമെതിരെ വേണ്ടതെല്ലാം ചെയ്യുമെന്നുള്ള ഉറപ്പ് ഇതിനോടൊപ്പം നല്‍കുകയും ചെയ്തു.

 

 

(22th June 2008)

മാതൃഭൂമി , ദേശാഭിമാനി, മനോരമ, മാധ്യമം, മംഗളം, കേരള കൌമുദി, വീക്ഷണം എന്നീ പത്രങ്ങള്‍കും അവരുടെ കോലെന്ചേരി ഏരിയ റിപ്പോര്‍ട്ടര്‍മാര്‍ക്കും കര്‍ഷക സമിതിയുടെ നന്ദി അറിയിക്കട്ടെ.

തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കട്ടെ.

 

(21th June 2008)

160 - ഓളം സാധാരണ കൃഷിക്കാരുടെ കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ രഹസ്യമായി എടുത്ത് , വെറും  20 - ല്‍ താഴെ മാത്രം കുടുംബങ്ങളെ ഒഴിവാക്കിയാല്‍ മതി എന്ന് മുഴുവന്‍ അധികാരികളെയും തെറ്റിദധരിപ്പിച്ച് എം ഡി ജോര്‍ജ് ജോസഫ് നടപടി ആരംഭിച്ചപ്പോള്‍ ,  ഇതിനെതിരെ നാട്ടുകാര്‍ ഒരു സമിതി രൂപീകരിച്ചു എതിര്‍പ്പ് പ്രകടിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയും അധികാരികളോട് നടപടി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് (ഐ) ഐരാപുരം മണ്ഡലം കമ്മിറ്റി, CPI (M) ഐരാപുരം ലോക്കല്‍ കമ്മിറ്റി, കേരള കര്‍ഷക സംഘം കോലഞ്ചേരി ഏരിയ കമ്മിറ്റി, കേരള കോണ്‍ഗ്രസ് (എം) കുന്നത്തുനാട്‌ നിയോജക മണ്ഡലം കമ്മിറ്റി, കേരള കോണ്ഗ്രസ് (ജെ) യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി എന്നിവരുടെ ഭാരവാഹികള്‍ക്കും പ്രവര്ത്തകര്‍ക്കും ഐരാപുരം റബ്ബര്‍ പാര്‍ക്ക് സ്ഥലമെടുപ്പ് വിരുദ്ധ കര്ഷക സമിതിയുടെ ആയിരം കടപ്പാടും നന്ദിയും അറിയിക്കട്ടെ!
 

(20th June 2008)

കേരളാ കോണ്‍ഗ്രസ് (എം) പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു...

 

 

(20th June 2008)

കേരളാ യൂത്ത് ഫ്രണ്ട് (ജെ) ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു...

 

 

(19th June 2008)

പെന്‍ഷന്‍ സംഘം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു...

 

(19th June 2008)

കര്‍ഷക സംഘം കോലഞ്ചേരി ഏരിയ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു...

 

 

(19 th June 2008)

ഐരാപുരം എന്‍ എസ് എസ് കരയോഗം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു...

 

(18 th June 2008)

എന്‍ സി പി ശക്തമായ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു...

 

(18 th June 2008)

മാധ്യമങ്ങളും മറ്റു ടീവീ ചാനലുകളും ഇത്രയും പ്രാധാന്യമേറിയ ഒരു ജനകീയ പ്രശ്നത്തിന് നല്കുന്ന പിന്തുണക്ക് കുടിയൊഴിപ്പിക്കല്‍ വിരുദ്ധ കര്‍ഷക സമിതിയുടെ നന്ദി രേഖപെടുത്തുന്നു.

 

(11th June 2008)

ഫ്ലാഷ് ന്യൂസ് : കര്‍ഷകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, ഇനിയോരിഞ്ച് സ്ഥലം പോലും റബ്ബര്‍ പാര്‍ക്കിന് അനുവദിക്കില്ലെന്നു മഴുവന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കിയിരിക്കുന്നു.

 

 

 

    എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ അഭ്യര്‍ത്തിച്ചുകൊള്ളുന്നു!!!

 

(12th June 2008)

റബ്ബര്‍ പാര്‍ക്കിനെതിരെ ജനകീയ പ്രക്ഷോഭം

 

 

(12th June 2008)

വെബ്സൈറ്റ് ഉദ്ഘാടനം

 

റബ്ബര്‍ പാര്‍ക്ക് സ്ഥലമെടുപ്പ് വിരുദ്ധ കര്‍ഷക സമിതി വെബ്സൈറ്റ് ഉദ്ഘാടനം മഴുവന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം ഹര്‍ഷന്‍ നിര്‍വഹിച്ചു.

 

 ഹോം പേജിലേക്ക് പോകുവാന്‍

 

Site is still under development!!! Please support the effort!

 

Content Copyright 2008 Residents of Airapuram Kerala - Legal Notice | Contact us info@rubberparkindia.com